ഞാന്‍ നിങ്ങളോടൊപ്പമല്ലെ....
Sunday, 6 September 2009
ഞാന്‍ ഏകനല്ല
അങ്ങനെ ബൂലോകത്തിലേക്ക് ഞാനും. സത്യത്തില്‍ ഞാനൊരു എഴുത്തുകാരനൊന്നുമല്ല. "പ്രതിഭാ ദാരിദ്ര്യം" തന്നെ. ഈ വാക്ക് തന്നെ എന്റെ കസിന് ബ്ലോഗ്ഗര്‍ "പള്ളിക്കരയില്‍ " നിന്നും കടമെടുത്തതാണു്. പിന്നെന്തിനാ സഹോദരാ വെറുതെ സമയം കളയുന്നത് എന്നാവും . ഈ ലോകത്തിലുള്ളവരുടെ കൂടെ കൂടാന്‍ ഒരു മോഹം . സഹോദരന്മാരും സഹോദരിമാരും മലയാളത്തില്‍ ഒരോന്ന് എഴുതിയതു വായിക്കുമ്പോള്‍ കൌതുകം തോന്നും . ഞാനൊരു നല്ല വായനക്കാരനല്ല . എന്നാലും എന്തെങ്കിലും എഴുതണമെന്ന് ഇടക്കു അത്യാഗ്രഹം തോന്നും. പക്ഷെ എന്താ എഴുതുക . ഒരു പിടിയുമില്ല. ഒരു പക്ഷെ കുറെ കഴിഞ്ഞാല്‍ എന്തെങ്കിലുമൊക്കെ എഴുതാന്‍ കഴിയുമായിരിക്കും. ഞാനറിയുന്നവരും എന്നെ അറിയുന്നവരുമായി പലരും ഈ ബൂലോകത്തില്‍ ഉണ്ട്. അവരുടെയും എന്നെ അറിയാത്ത നിങ്ങളുടേയും അനുവാദത്തോടെ ഞാനൊന്ന് കേറി നിന്നോട്ടെ. ദയവായി റാഗ് ചെയ്യരുത്. ഇപ്പോള്‍ ഞാന്‍ എകനല്ല.
Subscribe to:
Posts (Atom)