ഞാന്‍ നിങ്ങളോടൊപ്പമല്ലെ....
Sunday, 6 September 2009
ഞാന്‍ ഏകനല്ല
അങ്ങനെ ബൂലോകത്തിലേക്ക് ഞാനും. സത്യത്തില്‍ ഞാനൊരു എഴുത്തുകാരനൊന്നുമല്ല. "പ്രതിഭാ ദാരിദ്ര്യം" തന്നെ. ഈ വാക്ക് തന്നെ എന്റെ കസിന് ബ്ലോഗ്ഗര്‍ "പള്ളിക്കരയില്‍ " നിന്നും കടമെടുത്തതാണു്. പിന്നെന്തിനാ സഹോദരാ വെറുതെ സമയം കളയുന്നത് എന്നാവും . ഈ ലോകത്തിലുള്ളവരുടെ കൂടെ കൂടാന്‍ ഒരു മോഹം . സഹോദരന്മാരും സഹോദരിമാരും മലയാളത്തില്‍ ഒരോന്ന് എഴുതിയതു വായിക്കുമ്പോള്‍ കൌതുകം തോന്നും . ഞാനൊരു നല്ല വായനക്കാരനല്ല . എന്നാലും എന്തെങ്കിലും എഴുതണമെന്ന് ഇടക്കു അത്യാഗ്രഹം തോന്നും. പക്ഷെ എന്താ എഴുതുക . ഒരു പിടിയുമില്ല. ഒരു പക്ഷെ കുറെ കഴിഞ്ഞാല്‍ എന്തെങ്കിലുമൊക്കെ എഴുതാന്‍ കഴിയുമായിരിക്കും. ഞാനറിയുന്നവരും എന്നെ അറിയുന്നവരുമായി പലരും ഈ ബൂലോകത്തില്‍ ഉണ്ട്. അവരുടെയും എന്നെ അറിയാത്ത നിങ്ങളുടേയും അനുവാദത്തോടെ ഞാനൊന്ന് കേറി നിന്നോട്ടെ. ദയവായി റാഗ് ചെയ്യരുത്. ഇപ്പോള്‍ ഞാന്‍ എകനല്ല.
Subscribe to:
Post Comments (Atom)
7 comments:
സഹോദരന് ബൂലോഗത്ത് ഓരു മേല്‍വിലാസം ഉണ്ടാവാന്‍ ജഗദീശനോട് പ്രാര്‍ത്ഥിക്കുന്നു.
പ്രാര്‍ത്ഥന ദൈവം സ്വീകരിക്കട്ടെ
ങ്ങള് ബേജാറാകണ്ട,
ഞമ്മളൊക്കെ കൂടെണ്ട്.
ബന്ന കാലുമ്മെത്തന്നെ നിക്കാണ്ട്
കുത്തിരിക്കിന്‍..
ച്ചിരി ബെള്ളട്ക്കട്ടെ..?
ബൂലോഗത്തേയ്ക്ക് സുസ്വാഗതം
ധൈര്യമായി വലതു കാല് വെച്ചു കടന്നു വരൂ സഹോദരാ.ഇനി ഇഷ്ടമുള്ള വിഷയത്തില്‍ പരിപാടി തുടങ്ങിക്കോളൂ. എന്നാല്‍ പോസ്റ്റ് ചെയ്യുന്നതിനു മുമ്പ് ഒരാവര്‍ത്തി വായിച്ച് പിശകുകള്‍ ഉണ്ടെങ്കില്‍ കഴിയുന്നതും തിരുത്താന്‍ ശ്രമിക്കുക!.ആശീര്‍വാദത്തോടെ.
welcome here
ഇച്ചിരി ബെള്ളം മാണ്ടി വരും...
ഇടുത്തോളിൻ
Post a Comment